Posts

Showing posts from April, 2020

ചില പുസ്തകങ്ങൾ

Image
ചില പുസ്തകങ്ങൾ ചില പുസ്തകങ്ങൾ അങ്ങനെയാണ്. മനുഷ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തി അത്രമേൽ ആഴത്തിൽ പതിപ്പിച്ച് പല വഴികളിലൂടെ മനസിന് വ്യായാമം തരുന്നു. അനുഭവങ്ങളെയും ആശയങ്ങളെയും എഴുത്തുകാരുടെ ചിന്തയിൽ  പ്രതിഫലിപ്പിക്കുമ്പോൾ വായനക്കാർക്ക് ആനന്ദമാണ്. വായനക്കാർക്ക് ഒരായിരം ചോദ്യങ്ങളാണ്. ഓരോ വാക്കുകളും വായ്ച്ചകലുമ്പോൾ, അതുവഴി വാക്കുകൾ ചിത്രമായി മനസ്സിന് ആനന്ദവും ആസ്വാദനവും തരുന്നു. ഒരു പുസ്തകവും മനുഷ്യനെ പൂർണനാക്കുന്നില്ല. ഏകാന്തവും അസ്വസ്ഥമായ മനസ്സും എന്നെ പലതവണ വേട്ടയാടിയിരുന്നു. ചില കവിതകളിൽ ചില കഥകളിൽ വശീകരണ ശക്തിയുള്ള ഒരുകൂട്ടം വേഷങ്ങൾ.. കാല്പനികതയിലൂടെയും  യാഥാർത്ഥ്യത്തിലൂടെയും എത്തിയ  കുറച്ച് നിമിഷങ്ങൾ പിറുപിറുത്തു.. ഒരു പുസ്തകം നിറയെ മരണപ്പെട്ടവരുടെ ചിരികളായിരുന്നു. . വായ്ച്ചപ്പോൾ മടുപ്പ് തോന്നി. സംസാരങ്ങളെ, ചുറ്റുമുള്ളവരെ, എന്റെ പ്രിയപ്പെട്ടതിനോടൊക്കെ മടുപ്പ് തോന്നി. . ഈ ലോകത്തിൽ ഏറ്റവും വീര്യം കൂടിയ നുണകളുള്ള പുസ്തകം വായ്ക്കുമ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം എന്നോട് തന്നെയാണെന്ന് തോന്നും. എഴുത്തുകാരുടെ ഓർമ്മ