Posts

ചില പുസ്തകങ്ങൾ

Image
ചില പുസ്തകങ്ങൾ ചില പുസ്തകങ്ങൾ അങ്ങനെയാണ്. മനുഷ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തി അത്രമേൽ ആഴത്തിൽ പതിപ്പിച്ച് പല വഴികളിലൂടെ മനസിന് വ്യായാമം തരുന്നു. അനുഭവങ്ങളെയും ആശയങ്ങളെയും എഴുത്തുകാരുടെ ചിന്തയിൽ  പ്രതിഫലിപ്പിക്കുമ്പോൾ വായനക്കാർക്ക് ആനന്ദമാണ്. വായനക്കാർക്ക് ഒരായിരം ചോദ്യങ്ങളാണ്. ഓരോ വാക്കുകളും വായ്ച്ചകലുമ്പോൾ, അതുവഴി വാക്കുകൾ ചിത്രമായി മനസ്സിന് ആനന്ദവും ആസ്വാദനവും തരുന്നു. ഒരു പുസ്തകവും മനുഷ്യനെ പൂർണനാക്കുന്നില്ല. ഏകാന്തവും അസ്വസ്ഥമായ മനസ്സും എന്നെ പലതവണ വേട്ടയാടിയിരുന്നു. ചില കവിതകളിൽ ചില കഥകളിൽ വശീകരണ ശക്തിയുള്ള ഒരുകൂട്ടം വേഷങ്ങൾ.. കാല്പനികതയിലൂടെയും  യാഥാർത്ഥ്യത്തിലൂടെയും എത്തിയ  കുറച്ച് നിമിഷങ്ങൾ പിറുപിറുത്തു.. ഒരു പുസ്തകം നിറയെ മരണപ്പെട്ടവരുടെ ചിരികളായിരുന്നു. . വായ്ച്ചപ്പോൾ മടുപ്പ് തോന്നി. സംസാരങ്ങളെ, ചുറ്റുമുള്ളവരെ, എന്റെ പ്രിയപ്പെട്ടതിനോടൊക്കെ മടുപ്പ് തോന്നി. . ഈ ലോകത്തിൽ ഏറ്റവും വീര്യം കൂടിയ നുണകളുള്ള പുസ്തകം വായ്ക്കുമ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം എന്നോട് തന്നെയാണെന്ന് തോന്നും. എഴുത്തുകാരുടെ ഓർമ്മ

വിചാരങ്ങൾ

അതിനുമപ്പുറം ഞാൻ നിന്നെ പ്രേമിക്കുന്നു. . അനശ്വരമായി നിലനില്‍ക്കുന്ന ചില ജീവിതഭാവങ്ങളിൽ മുറിക്കപ്പെട്ട  അനർത്ഥമായ " വിചാരങ്ങൾ ". പിന്നിട്ട വഴികളിലെ ഓർമ്മകളിലൂടെ മുഖമില്ലാത്ത  വഞ്ചനയുടെ മുഖംമൂടികൾ  അങ്ങിങ്ങായി പരതുന്നു. വേറിട്ട ലോകം. ചില അപരിചിതർ.  ഇതുപോലെ ഇരുട്ടിന്റെ മറവിൽ കവിഞ്ഞൊഴുകുന്ന കാലത്തിന്റെ തീക്ഷ്ണ ഗന്ധം.

അവൻ

രഹസ്യങ്ങൾ ഉറങ്ങിക്കിടക്കുന്നയാമങ്ങളിൽ നീയെന്തിനു അട്ടഹസിക്കുന്നു.. അകരാണവും അഗാധവുമായ വന്യമായ സൗന്ദര്യത്തിനിടയിൽ വിഷാദഭാവം ഞാൻ കണ്ടിരുന്നു.. അസ്തമനസൂര്യനു അളവില്ലാത്ത സ്വാർത്ഥതയായിരുന്നു.. ചിതലരിച്ചൊരു ചുവന്ന പൂമുഖം... നിശ്ശബ്ദത.. പ്രതികാരത്തിൻ്റെ വെപ്രാളം.. സന്ധ്യയുടെ അപരിചിതമായ വിരസതയിൽ ചുവപ്പുസ്വപ്നങ്ങളെ ആനന്ദിച്ചവൻ.. അപകർഷചിന്തകൻ ! അസ്തമയവർണ്ണനങ്ങളുടെ രഹസ്യ ഗന്ധർവ്വൻ !

തോന്നൽ

തോന്നൽ. ചില തോന്നലുകള്‍. അരുതാത്ത തോന്നലുകൾ.. നരച്ച തോന്നലുകൾ.. ചോര മണക്കുന്ന തോന്നലുകൾ.. എല്ലാം തോന്നലാണ്.. അല്ലെങ്കിൽ തോന്നിപ്പിക്കുകയാണ്.. അനുഭവങ്ങളില്ല, ചിന്തകളില്ല,മനുഷ്യരില്ല,ലോകമില്ല.. "ശൂന്യം" . . . . . തോന്നലുകളുമില്ല.

മറന്നത്..

ചില നേരങ്ങളിൽ കടന്നു വരുന്ന ഞാൻ.. എന്റെ നിർവികാരത. പറയാൻ മറന്ന അർത്ഥമില്ലാത്ത ഒരു വാക്ക്. തുരുമ്പിച്ച ചിന്തകൾ. കരിപുരണ്ട കണ്ണിലെ വർണ്ണകാഴ്ച. കട്ടപിടിച്ച  തേങ്ങൽ. വിജനമായ വഴിയിലെവിടെയോ ചിതറി പതിഞ്ഞ കാൽപ്പാടുകൾ. നിഷേധത്തിന്റെ  സ്നേഹബിംബങ്ങൾ. മുറിക്കപ്പട്ട  നിഷ്കളങ്കത. അന്ത്യമില്ലാത്ത വൈരാഗ്യത്തിന്റെ കാല്പാന്ത രുചികൾ. ശൂന്യതയിൽ മുങ്ങിയ  നരച്ച ആത്മാനുരാഗം. . . . . നിന്നുടലിന് ശവം നാറി ഗന്ധം ! ചൂടാറിയ ചുംബനങ്ങളും !! . . 😍😍😍😘