വിചാരങ്ങൾ

അതിനുമപ്പുറം
ഞാൻ നിന്നെ പ്രേമിക്കുന്നു.
.
അനശ്വരമായി നിലനില്‍ക്കുന്ന ചില ജീവിതഭാവങ്ങളിൽ മുറിക്കപ്പെട്ട 
അനർത്ഥമായ
"വിചാരങ്ങൾ".
പിന്നിട്ട വഴികളിലെ
ഓർമ്മകളിലൂടെ മുഖമില്ലാത്ത 
വഞ്ചനയുടെ മുഖംമൂടികൾ 
അങ്ങിങ്ങായി പരതുന്നു.
വേറിട്ട ലോകം.
ചില അപരിചിതർ. 
ഇതുപോലെ ഇരുട്ടിന്റെ മറവിൽ
കവിഞ്ഞൊഴുകുന്ന കാലത്തിന്റെ
തീക്ഷ്ണ ഗന്ധം.

Comments

Popular posts from this blog

തോന്നൽ

ചില പുസ്തകങ്ങൾ